Search
Close this search box.

കഴക്കൂട്ടത്ത് ഐ.ടി ജീവനക്കാരിയെ സിഗ്നൽ തെറ്റിച്ചുവന്ന കാർ ഇടിച്ചു തെറിപ്പിച്ചു

IMG_20230211_084957_(1200_x_628_pixel)

കഴക്കൂട്ടം: ഇൻഫോസിസിന് മുന്നിൽ സിഗ്നൽ തെറ്റിച്ച് അമിത വേഗതയിലെത്തിയ കാറിടിച്ച് ഐ.ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. കുളത്തൂർ ഇൻഫോസിസിന് സമീപം പ്രവർത്തിക്കുന്ന യു.എസ്.ടി ഗ്ലോബലിലെ ഐ.ടി ജീവനക്കാരി ആറ്റിങ്ങൾ സ്വദേശി അക്ഷര സത്യദാസിനെയാണ് (27) അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.ഇവരെ ഗുരുതര പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. യു.എസ്.ടി ഗ്ലോബലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ചാക്ക ഭാഗത്ത് നിന്നെത്തിയ വാഗനർ കാറാണ് യുവതിയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്ന് പൊങ്ങി കാറിന്റെ ഗ്ലാസിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണു. അപകടശേഷം നിറുത്താതെ പോയ കാർ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!