കിഴക്കേകോട്ടയിൽ സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയർ തുടങ്ങി

IMG_20260813_222005_(1200_x_628_pixel)

തിരുവനന്തപുരം:സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ല ഓണം മെഗാ ട്രേഡ് ഫെയർ കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സപ്ലൈകോ വില്പനശാലകളിലെ പരസ്യ വരുമാനം , പെട്രോളിയം ഉത്പന്നങ്ങളുടെ കൂടുതൽ വിപണനം തുടങ്ങി ഇതിനായുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .സപ്ലൈകോയെ സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകേറ്റുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ് .

വിപണിയിടപെടലിനായി ഈ ഓണക്കാലത്ത് 253 കോടി രൂപ സപ്ലൈകോയ്ക്ക് നല്കിയത് ഇതിന് ഉദാഹരണമാണ്. സപ്ലൈകോയുടെ മെഡിസിൻ വിഭാഗം കൂടുതൽ കാര്യക്ഷമമാക്കുമെന്നും

ഓണക്കാലത്ത് കേന്ദ്രത്തിൻ്റെ അരിയുടെ ടൈഡ് ഓവർ വിഹിതം കുറഞ്ഞിട്ടും , സർക്കാർ ഇടപെട്ട് ഒഎം എസ് എസ് നിരക്കിൽ അരി നൽകാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നൽകുന്നതിനു പുറമെ മികച്ച ഒരു ഷോപിംഗ് അനുഭവം കൂടിയ

ഉപഭോക്താവിന് നൽകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ. കോഴിക്കോട്, തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

പൊതു ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷനായിരുന്നു.എംഎൽഎ എൻ ശക്തൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ ജനറൽ മാനേജർ എം.യു ബിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

 

സ്വകാര്യ –സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്ഫെയർ സംഘടിപ്പിക്കുന്നത്. ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളാണ് മെഗാ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുണ്ട് .

 

ആഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ വൈകീട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക. മറ്റു 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും.

എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ നടത്തും.

 

*ഓണക്കിറ്റുകളും ഓണം ഗിഫ്റ്റ് കാർഡും*

 

ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്.

അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളിൽ ലഭിക്കും. പരമാവധി വില്പന വില 1280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.

 

25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ്, 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും സപ്ലൈകോ നൽകുന്നു.

ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട് ,മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ലഭിക്കുക. ഇതിനുപുറമേ, സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം

ഓണം കസ്റ്റമർ ബോണസ് കൂപ്പണും സമ്മാന കൂപ്പണും

1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ സപ്ലൈകോ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം.

കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനം നൽകും.

 

*ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ*

 

എഴുപതോളം വിവിധ ബ്രാൻഡഡ് എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ ലഭിക്കും.

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക കോമ്പോ ഓഫറുകളും വിലക്കുറവും ഉണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!