തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു.
ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം മാറ്റിവെച്ചത് ഔദ്യോഗികമായി അറിയിച്ചത്.
ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ) മായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്.
സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ ലഭിക്കും.

