തിരുവനന്തപുരം:വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതി നൽകിയതായി അടൂർ പ്രകാശ് എം.പിയെ പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അറിയിച്ചു.
എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇന്നത്തെ മീറ്റിങ്ങിൽ ആണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ് എം.പി പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകുകയും മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

