ജോലിക്കിടെ മെഷീനിൽ കൈകുടുങ്ങി; തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

IMG_20260713_113653_(1200_x_628_pixel)

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ഓഫിസില്‍ ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി ബെംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു.

ആര്‍ബിഐക്ക് വേണ്ടി കരാര്‍ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ എച്ച്.എന്‍.അശോകി(48)നാണ് ദാരുണാന്ത്യം സംഭവിച്ചത്. ബേക്കറി ജംഗ്ഷനിലുള്ള റിസര്‍വ് ബാങ്ക് ഓഫിസിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.

ഉപയോഗശൂന്യമായ കറന്‍സി നോട്ടുകള്‍ നശിപ്പിക്കുന്നതിനുള്ള മെഷീന്‍ ഘടിപ്പിച്ച് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മെഷീന്റെ ബെല്‍റ്റില്‍ കൈ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെല്‍റ്റിലും ഇടയിലും കുരുങ്ങിയാണ് പരുക്കേറ്റത്. രക്തം വാര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അശോകിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!