കളക്ടറേറ്റില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

IMG_20260815_151240_(1200_x_628_pixel)

തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കളക്ടറേറ്റില്‍ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ നിസ ദേശീയ പതാക ഉയര്‍ത്തി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ വൈവിധ്യവും സവിശേഷതയും കാത്തുസൂക്ഷിക്കുകയെന്നതാണ് ദിനത്തിൽ നിർവഹിക്കുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ എഡിഎം പറഞ്ഞു.

പേരൂര്‍ക്കട ഗവ. ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനികളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എഡിഎമ്മില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ അതുൽ സ്വാമിനാഥ്, സഞ്ജയ് ജേക്കബ് ജോൺ, ഷീജ എസ് , ഹുസൂർ ശിരസ്തദാർ ഗായത്രി, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!