തിരുവനന്തപുരം: തിരുവനന്തപുരത്തെയും മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന ട്രെയിനുകളിൽ കവർച്ച നടത്തുന്ന പ്രതിയെ പൊലീസ് പിടികൂടി. പുളിമാത്ത് സ്വദേശിയായ ഗോപിനാഥൻ നായരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്
ഇക്കഴിഞ്ഞ രണ്ടിന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേർന്ന 16348 കണ്ണൂർ – തിരുവനന്തപുരം എക്സ്‌പ്രസിൽ നടന്ന രണ്ട് ലക്ഷം രൂപയുടെ കവർച്ചയുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ സ്റ്റേഷനുകളിൽ മുൻപ് നടന്ന പല മോഷണക്കേസിലെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
റെയിൽവേ പൊലീസും ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.