തിരുവനന്തപുരം:അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 5.17 കോടി രൂപ. 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനർഹമായി റേഷൻകാർഡ് കൈവശം വച്ചത്. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലോ 1967 എന്ന ടോൾഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. ഇപ്രകാരം ലഭ്യമായ പരാതികൾ പരിശോധിച്ച് 48 മണിക്കൂറിനുള്ളിൽ കാർഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്