കൊഞ്ചിറവിള ക്ഷേത്രം പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

IMG_20230211_221541_(1200_x_628_pixel)

തിരുവനന്തപുരം: കൊഞ്ചിറവിള ക്ഷേത്രം പൊങ്കാലയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,തിരുവനന്തപുരം നഗരസഭ ഉദ്യോഗസ്ഥർ, ക്ഷേത്രം ഭാരവാഹികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊഞ്ചിറവിള ക്ഷേത്ര പരിസരത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ സംവിധാനം ഉണ്ടാക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട് 150 ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകി. സ്ട്രീറ്റ് ലൈറ്റ്, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തി വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അധികൃതരും വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular