അരുവിക്കരയിൽ വൈദ്യുതി തടസം; തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങി

IMG_20260428_230245_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം  നഗരത്തിൽ ജലവിതരണം നടത്തുന്ന വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ പുലർച്ചെ നാല് മണിമുതൽ വൈദ്യുതി തടസം നേരിട്ടു.

ഇതോടെ പാളയം വാട്ടർഅതോറിറ്റി സെക്ഷൻ ഓഫീസിന് കീഴിൽ വരുന്ന നഗരത്തിലെ ഭാഗങ്ങളിൽ കുടിവെള്ളവിതരണം നിലച്ചു. കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി അറിയാൻ കഴിഞ്ഞെന്നും നിലവിൽ രാവിലെ 6.30 മുതൽ പമ്പിംഗ് ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.

അരുവിക്കരയിലെ 72 എം എൽ ഡി, 75 എം എൽ ഡി ജലശുദ്ധീകരണശാലകളിലാണ് ഇന്നുപുലർച്ചെ വൈദ്യുതി കേബിൾ തകരാർ സംഭവിച്ചത്. തുടർന്ന് പ്രവർത്തനം നിലച്ചതിനാൽ രണ്ടര മണിക്കൂറോളമാണ് ശുദ്ധജല പമ്പിങ് തടസ്സപ്പെട്ടത്. നിലവിൽ അരുവിക്കരയിൽ നിന്നും പമ്പിങ് തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ജലവിതരണം സാധാരണഗതിയിൽ എത്താൻ കൂടുതൽ സമയം എടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!