തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം ജലശുദ്ധീകരണ ശാലയിലുള്ള ലോ ലെവൽ ടാങ്കുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഫെബ്രുവരി 13 ,14 തീയതികളിൽ,
തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്, പാസ് പോര്‍ട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും അന്നേ ദിവസങ്ങളില്‍ ശുദ്ധജലവിതരണത്തില്‍ നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ വേണ്ട മുന്‍ കരുതലുകള്‍ സ്വികരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.