കോവളം: പനത്തുറ തീരത്ത് കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടെ കൈ അകപ്പെട്ടു കിടന്ന ആളിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ തിരുവല്ലം വരമ്പത്തു വിളാകത്തിൽ ബിനു(46)വിന് ആണ് വിഴിഞ്ഞം ഫയർ ഫോഴ്സ് രക്ഷകരായത്.
കൂട്ടുകാർക്ക് ഒപ്പം എത്തിയ ബിനുവിന്റെ മൊബൈൽ ഫോൺ കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടെ വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് വലതു കൈ കൂറ്റൻ കരിങ്കല്ലുകൾക്കിടെ കുടുങ്ങിയത്