പാറ്റൂർ ഗുണ്ടാ ആക്രമണം; ഓംപ്രകാശ് ഉൾപ്പെടെ നാലുപേർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

IMG_20230213_094149_(1200_x_628_pixel)

തിരുവനന്തപുരം: പാറ്റൂരിൽ  നാലുപേരെ ആക്രമിച്ച കേസിൽ ഓംപ്രകാശ് ഉൾപ്പെടെ പിടിയിലാവാനുള്ള നാലുപേർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്. ഓംപ്രകാശ്, അബിൻഷാ, വിവേക്, ശരത് കുമാർ എന്നിവർക്കെതിരേയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ പ്രതികളായ മറ്റ് നാലുപേർ കോടതിയിൽ കീഴടങ്ങുകുയും അഞ്ചുപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. കേസിൽ13 പ്രതികളാണുള്ളത്.

ജനുവരി ഒമ്പതിന് പുലർച്ചെ 3.40 ഓടെ പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. പുത്രി കൺസ്ട്രക്‌ഷൻ കമ്പനി ഉടമ മുട്ടട സ്വദേശി നിഥിൻ, സുഹൃത്തുക്കളായ ആദിത്യ, പ്രവീൺ, ടിന്റു ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. നിഥിന്റെ കാറിനെ പിന്തുടർന്നെത്തിയ ഓംപ്രകാശും സംഘവും വാഹനം തടഞ്ഞ്‌ കാറിന്റെ ഗ്ളാസുകൾ തല്ലിത്തകർത്തശേഷം നിഥിനെ തലയ്ക്ക് വെട്ടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!