കോവളം : കോവളം തീരത്ത് വൻ തോതിൽ കടൽച്ചൊറി എന്നറിയുന്ന ജെല്ലി മത്സ്യം അടിയുന്നു. ഇന്നലെയാണ് കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ വയലറ്റ് നിറത്തിലുള്ള ഇവ വ്യാപകമായി അടിഞ്ഞത്. ഓണച്ചൊറി എന്നു നാടൻ പേരിൽ അറിയുന്ന ഇവ സാധാരണ ഓണം കഴിഞ്ഞോ ഓണ സീസണിലോ ആണ് അടിയാറെന്നു നാട്ടുകാർ പറഞ്ഞു.

