ഫർണിച്ചർ കടയിലുണ്ടായ തീപ്പിടിത്തം; 45 ലക്ഷം രൂപയുടെ നഷ്ടം

IMG_20230218_085404_(1200_x_628_pixel)

വെളളനാട് : കടുക്കാമൂട് ദേവു ഫർണിച്ചർ കടയിലുണ്ടായ തീപ്പിടിത്തത്തിൽ നശിച്ചത് 45 ലക്ഷം രൂപ വിലവരുന്ന ഫർണിച്ചർ. കടയിൽ സൂക്ഷിച്ചിരുന്ന തടികൾ, ഉപകരണങ്ങൾ, ഇലക്ട്രിക് യന്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു.കടുക്കാമൂട് വിപഞ്ചികയിൽ സത്യകുമാറിന്റെ ഫർണിച്ചർ കടയിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.

സമീപത്തെ കടക്കാർ ഫർണിച്ചർ കടയിൽനിന്നു പുക ഉയരുന്നതാണ് ആദ്യം കണ്ടത്.നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കാട്ടാക്കടയിൽനിന്ന് എത്തിയ ഫയർഫോഴ്സ് അധികൃതരും നാട്ടുകാരുംചേർന്ന് മൂന്നുമണിക്കൂർനീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് തീ കെടുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular