സര്‍ക്കാര്‍ജീവനക്കാര്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങുന്നതിന് വിലക്ക്

IMG_20230219_120122_(1200_x_628_pixel)

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാര്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങുന്നത് വിലക്കി. ഇത്തരം ചാനലുകള്‍വഴി വരുമാനം കണ്ടെത്താമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്.ചാനലുകള്‍ക്ക് ഒരുപരിധിക്കപ്പുറത്ത് സബ്സ്‌ക്രൈബര്‍മാര്‍ ഉണ്ടായാല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് വരുമാനം ലഭിക്കും. ഇതു ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണക്കാക്കിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്റര്‍നെറ്റിലോ സാമൂഹികമാധ്യമങ്ങളിലോ ലേഖനമോ വീഡിയോയോ പോസ്റ്റുചെയ്യുന്നത് വ്യക്തിഗതപ്രവര്‍ത്തനമായോ ക്രിയാത്മക സ്വാതന്ത്ര്യമായോ കണക്കാക്കാമെങ്കിലും വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവുമെന്നാണ് വിലയിരുത്തല്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular