തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും മോഷണം. രണ്ടുമാസത്തിനിടെ പത്തിലധികം മോഷണമാണ് നടന്നത്. ഇത്തവണ പതിനഞ്ചാം വാർഡിലെ കൂട്ടിരിപ്പുകാരന്റെ 25000 രൂപ വിലയുള്ള മൊബൈൽഫോണാണ് മോഷണംപോയത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ 25ലധികം ഫോണുകളും നിരവധിപേരുടെ പണവും നഷ്ടപ്പെട്ടു.രണ്ടാഴ്ചയ്ക്കു മുൻപ് പിടികൂടിയ കള്ളന്റെ പക്കൽനിന്ന് പത്തോളം ഫോണുകളാണ് കണ്ടെടുത്തത്.