തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ രൂപരേഖ തയ്യാറായി. കെട്ടിടത്തിന്റെ പൈതൃകസൗന്ദര്യം നിലനിർത്തിക്കൊണ്ടും ആധുനിക സൗകര്യങ്ങളൊരുക്കിക്കൊണ്ടുമുള്ള വികസന രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്.
രൂപരേഖ റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചു.സ്റ്റേഷൻ വികസനത്തിനും മോടിപിടിപ്പിക്കലിനുമായി 400 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയിരുന്നു.