തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജയ്ക്കും അന്നദാനത്തിനും മറ്റ് നിത്യനിദാനത്തിനുമുൾപ്പെടെ സാധനങ്ങൾ വാങ്ങിയ വകയിൽ കൺസ്യൂമർ ഫെഡ്ഡിന് നൽകാനുള്ള കുടിശ്ശിക ഒരു കോടിയോളം രൂപ.
തുക കിട്ടിയില്ലെങ്കിൽ പൂജാ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിതരണം നിർത്തുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. ഇതോടെ ക്ഷേത്രത്തിൽ നിത്യപൂജകൾ ഉൾപ്പെടെയുള്ളവ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.
പല സാധനങ്ങളുടെയും ശേഖരമില്ലെന്നും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ സ്റ്റോർ കീപ്പർ ഭരണസമിതിക്കു കത്തു നൽകി.