വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

IMG_20230222_192800_(1200_x_628_pixel)

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഇതോടെ തുറമുഖ പദ്ധതിക്കായുള്ള വൈദ്യുതീകരണം പൂർത്തിയായി.

ഓണത്തിന് വിഴിഞ്ഞത്ത് കപ്പൽ എത്തിക്കാനാണ് സർക്കാർ ശ്രമം. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള 33 കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിർവഹിച്ചത്.

കഴിഞ്ഞ വർഷം പ്രവർത്തനക്ഷമമായ മുക്കോലയിലെ 220 കെവി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി, തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ തരത്തിലേക്ക് മാറ്റുന്നതിനായാണ് 33 കെവി/ 11 കെവി സബ്സ്റ്റേഷൻ. ഇതോടെ തുറമുഖത്തിന് ആവശ്യമുള്ള വൈദ്യുതി എത്തിക്കാനുള്ള സൗകര്യങ്ങൾ എല്ലാം പൂർണമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular