Search
Close this search box.

തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം

IMG_20230222_200428_(1200_x_628_pixel)

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം. ആൽത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോർ ഹാളിന് സമീപത്തുമായിരുന്നു പ്രതിഷേധം. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സിന്‍റെ ക്ലിഫ് ഹൗസ് മാര്‍ച്ചും സംഘര്‍ഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

സമരക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജുമുണ്ടായി. കണ്ണീര്‍ വാതക ഷെല്ലിന്‍റെ ചീള് വീണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിനിത്തിന്‍റെ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!