തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്കു ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസ് ആരംഭിച്ചു. ഈ റൂട്ടിലെ ഇൻഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സർവീസ് ആണിത്.
ഹൈദരാബാദ് – തിരുവനന്തപുരം സർവീസ് (6E 6369) രാവിലെ 05.10ന് പുറപ്പെട്ട് 06.50ന് എത്തും. മടക്ക വിമാനം (6E 6368) തിരുവനന്തപുരത്തു നിന്ന് നിന്ന് രാവിലെ 07.25 മണിക്ക് പുറപ്പെട്ട് 09.05 ന് ഹൈദരാബാദിലെത്തും.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പടെ കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത് .തിരുവനന്തപുരത്തു നിന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അടുത്തിടെ പുതിയ സർവീസുകൾ തുടങ്ങിയിട്ടുണ്ട്.