വർക്കല: വർക്കലയിൽ കൊവിഡ് ബാധിച്ച് 57-കാരൻ മരിച്ചു .വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.
അരവിന്ദാക്ഷൻ നായർ അർബുദ ബാധിതനായിരുന്നു.ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.