സ്ത്രീ ശാക്തീകരണം; പാങ്ങോട് സൈനിക കേന്ദ്രത്തിൽ വനിതാ സൈനിക ഓഫീസർമാർ വിദ്യാർഥിനികളുമായി സംവദിച്ചു

IMG_20230301_194653_(1200_x_628_pixel)

പാങ്ങോട്: വനിതാ ദിനത്തിന്റെ മുന്നോടിയായി, ഇന്ത്യൻ ആർമിയിലെ വനിതാ സൈനിക ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രചോദന പ്രഭാഷണവും, ആശയവിനിമയവും സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ ഇന്ന് (01 മാർച്ച് 2023) സംഘടിപ്പിച്ച പരിപാടിയിൽ പൂജപ്പുരയിലെ

എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ, കണ്ണമ്മൂലയിലെ ജോൺ കോക്‌സ് മെമ്മോറിയൽ സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ എൻജിനീയറിങ് കോളജുകളിൽ നിന്നുള്ള 150 ഓളം വിദ്യാർത്ഥിനികളും അധ്യാപകരും പങ്കെടുത്തു. പാങ്ങോട് സ്റ്റേഷനിലെ വനിതാ ഓഫീസർമാരായ മേജർ പ്രേർന, മേജർ മഹി, മേജർ ദേവി കൃഷ്ണ, മേജർ മീര എന്നിവർ ഇന്ത്യൻ ആർമിയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഇന്ത്യൻ ആർമിയിലെ സ്ത്രീകൾക്കുള്ള വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു.

പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെ, ഇന്ത്യൻ സായുധ സേനയിൽ സ്ത്രീകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് ഊന്നിപ്പറയുകയും രാഷ്ട്രത്തെ സേവിക്കാൻ മുന്നോട്ട് വരാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിൽ ഇന്ത്യൻ സായുധ സേന കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!