ആറ്റുകാൽ പൊങ്കാല; വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനങ്ങളൊരുക്കി

IMG_20230225_180419_(1200_x_628_pixel)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കേരള വാട്ടർ അതോറിറ്റി, ജലവിതരണത്തിലും മലിനജലനിർമാർജനത്തിനും പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കി. അടിയന്തര ആവശ്യങ്ങൾക്കും പരാതിപരിഹാരത്തിനുമായി കൺട്രോൾ റൂമുകളും തുറന്നു.

നഗരത്തിൽ പൊങ്കാല നടക്കുന്ന പ്രദേശത്ത് ഓവർ ഹെഡ് ടാങ്കുകൾ പ്രത്യേകമായി സജ്ജീകരിച്ച്, 24 മണിക്കൂറും കൂടുതലായി വേണ്ടി വരുന്ന ജല ഉപയോഗം കണക്കാക്കി മുൻകൂട്ടി നിറച്ചിട്ടുണ്ട്. ഇതിനായി അരുവിക്കര നിന്നും താൽക്കാലിക അധിക ജലം പമ്പ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തി.

പൊങ്കാല പ്രദേശത്ത് 1350 അധിക കുടിവെള്ള ടാപ്പുകളും അമ്പതോളം ഷവറുകളും താൽക്കാലികമായി ഘടിപ്പിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ മൂന്നു ടാങ്കുകൾ മുഴുവൻ സമയവും സജ്ജമാക്കിയിട്ടുണ്ട്. ടാങ്കർ ലോറി വെൻഡിങ് പോയിന്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഐരാണിമുട്ടത്ത് പ്രത്യേക വെൻഡിങ് പോയിന്റ് പുതുതായി സജ്ജമാക്കിയിട്ടുമുണ്ട്.

എല്ലാ ഫയർ ഹൈഡ്രന്റുകളും അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനസജ്ജമാക്കി. അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖലക‍ളിലായി 24മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി അഞ്ചു ബ്ലൂ ബ്രി​ഗേഡ് സംഘങ്ങൾ 24 മണിക്കൂറും സജ്ജമാക്കി.

വാട്ടർ അതോറിറ്റി വെള്ളയമ്പലം ആസ്ഥാനത്തെ കൺട്രോൾ റൂമിൽ പരാതികൾ യഥാസമയം കൈകാര്യം ചെയ്യാൻ 24 മണിക്കൂറും പ്രത്യേക സംഘം സജ്ജമാണ്. ടോൾ ഫ്രീ നമ്പർ 1916-ൽ വിളിച്ച് പരാതികൾ അറിയിക്കാം. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് അതോറിറ്റിയുടെ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊങ്കാല പ്രമാണിച്ചുള്ള വെള്ളയമ്പലത്തെ കൺട്രോൾ റൂം നമ്പർ 8547697340.

സിവറേജ് സംബന്ധമായി, ​ന​ഗരത്തിലെ സ്വീവർ ലൈൻ നെറ്റ്‌വർക്ക് പ്രത്യേകമായി മേഖല തിരിച്ച് ബക്കറ്റ് ക്ലീനിങ്, ജെറ്റിങ് എന്നിവ ചെയ്ത് സുഗമമായ ഒഴുക്ക് ഉറപ്പാക്കിയിട്ടുണ്ട്. പമ്പ് ഹൗസുകളും പമ്പുകളും പരിശോധന നടത്തി പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. സിവറേജിനെ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാനും പരിഹരിക്കാനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പരാതികൾ സ്വീകരിക്കാൻ പ്രത്യേകം കൺട്രോൾ റൂം തുറന്നു. നമ്പർ-0471-2479502

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!