Search
Close this search box.

യാത്രക്കാരുടെ ഉറക്കമാണ് പ്രധാനം; രാത്രിയിലെ പാട്ടും, ഫോൺവിളിയും, ബഹളങ്ങളും നിരോധിച്ച് റെയിൽവേ

IMG_20230307_092302_(1200_x_628_pixel)

രാത്രിയുള്ള ട്രെയിൻ യാത്രകൾ അച്ചടക്കമുള്ളതാക്കാൻ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിർദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്.

ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും, ഉച്ചത്തിൽ സംസാരിക്കാനും വിലക്ക്. ട്രെയിനിൽ നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റ് ലൈറ്റുകൾ ഓണാക്കി വയ്ക്കാൻ പാടില്ല. ടിടിഇ ടിക്കറ്റ് പരിശോധിക്കാൻ വരരുത്. കൂട്ടമായി യാത്ര ചെയ്യുന്നവർ ഉച്ചത്തിൽ പരസ്പരം സംസാരിക്കരുത്. നടുക്കുള്ള ബെർത്തിലെ യാത്രക്കാരന് കിടക്കാനുള്ള സൗകര്യം മറ്റ് ബർത്തുകാർ നൽകണം.

രാത്രി പത്തിന് ശേഷം ഭക്ഷണ വിതരണം പാടില്ല, എന്നാൽ രാത്രി ഭക്ഷണമോ പ്രഭാത ഭക്ഷണമോ ഇ കാറ്ററിംഗ് സർവീസ് വഴി മുൻകൂട്ടി ഓർഡർ ചെയ്യാം. മദ്യപാനം, പുകവലി, കത്തുന്ന വസ്തുക്കളുമായി യാത്ര ചെയ്യൽ എന്നിവയ്ക്കുള്ള കർശന വിലക്ക് തുടരും. നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!