തിരുവനന്തപുരം:പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി.
സ്വര്‍ണമോ മറ്റ് അമൂല്യ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് ഭരണസമിതി. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും സര്‍ക്കാരിനെ അറിയിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. സുരക്ഷാവീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കുമെന്നും അറിയിക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

