തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടുന്ന അമൃത് ഖാന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.ജനറൽ ആശുപത്രി ജംഗ്ഷനിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലൊരുക്കിയ പൊങ്കാലയർപ്പിച്ച അമിത് ഖാൻ്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
പൊങ്കാലക്കലത്തിൽ അരിയിട്ട അമിത് ഖാൻ ഭക്തർക്ക് വെള്ളവും ആവശ്യസാധനങ്ങളുമെത്തിക്കാൻ പ്രവർത്തകരോടൊപ്പം പങ്കെടുത്തു. പൊങ്കാല നേദിക്കാൻ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ പൂജാരിയുടെ സഹായിയായും ഒപ്പമുണ്ടായിരുന്നു.
പൊങ്കാല പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് അമിത് ഖാനെയും ഉൾപ്പെടുത്തിയത്.
ജനറൽ ആശുപത്രി സ്വദേശിയാണ്. ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് പാസായ അമിത് ഫുഡ് ഡെലിവറി ബോയിയായി ജോലി നോക്കുകയാണ്.
