തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തിൽ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേർ കസ്റ്റഡിയിൽ. ഇന്നലെ ആറ്റുകാൽ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
പേട്ട ചായക്കൂട്ടി ലെയിൽ സ്വദേശി സന്തോഷ് എന്ന വേലായുധൻ സന്തോഷ് (37), വഞ്ചിയൂർ ലക്ഷ്മി വിളാകം സ്വദേശി സനൽകുമാർ എന്ന സന്ദീപ് (28), വഞ്ചിയൂർ ലെയിൻ സ്വദേശി വിജയകുമാർ എന്ന കല്ലൻ വിജു (38) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.പലിശ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.