വനിതാ ദിനം; തിരുവനന്തപുരം വിമാനത്താവളത്തിൽ ബൈക്ക് റൈഡ് സംഘടിപ്പിച്ചു

IMG_20230308_214932_(1200_x_628_pixel)

തിരുവനന്തപുരം. വനിതാ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഡോണ്ട്ലസ് റോയൽ എക്സ്പ്ലോറെഴ്സ്, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നിവരുടെ സഹകരണത്തോടെ വനിതകളുടെ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് തുടങ്ങി ഡോമെസ്റ്റിക് ടെർമിനലിൽ അവസാനിച്ച റൈഡിൽ നൂറോളം വനിതാ ബൈക്കർമാർ പങ്കെടുത്തു.

വനിതാദിനാഘോഷങ്ങളിൽ മാലദ്വീപ് കോൺസൽ ജനറൽ ആമിനത്ത് അബ്ദുല്ല ദിദി, സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, സാമൂഹ്യ പ്രവർത്തകയും സംരംഭകയുമായ ഷാലിൻ എലിസ് എബി എന്നിവർ മുഖ്യഥിതികളായി പങ്കെടുത്തു. സ്വയരക്ഷ, പ്രഥമ ശുശ്രൂഷ എന്നിവയിൽ സിഐഎസ് എഫ്, എയർപോർട്ട് മെഡിക്കൽ ടീം എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം, സ്റ്റാർ ഓഫ് ടിയാൽ ടാലെന്റ് ഷോ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!