വനിതാ ദിനത്തിൽ പുഴ വൃത്തിയാക്കി നർത്തകിമാർ

IMG_20230309_083819_(1200_x_628_pixel)

തിരുവനന്തപുരം: വനിതാദിനത്തിൽ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും ശിഷ്യകളും ചേർന്ന് പുളിയറക്കോണം മൈലമൂട് പ്രദേശത്ത് കരമനയാറിന്റെ കൈവഴി​യി​ലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നീക്കി​ മാതൃകയായി.

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനും അംഗം സൂസി ബീനയും ഒപ്പം ചേർന്നു.

രാവിലെ 8 മുതൽ പാലി ചന്ദ്രയും ശിഷ്യരായ മൈഥിലി പട്ടേലും,ജാനകി തോറാട്ടും, ജൂലിയയും, വൃന്ദ ഭാൻഡുലയും, സ്വരശ്രീ ശ്രീധറും നാട്യസൂത്ര ഓൺലൈൻ ഡോട്ട് കോം പ്രവർത്തകരും ഉദ്യമത്തിൽ പങ്കാളികളായി. ഒരു കിലോമീറ്റർ ദൂരത്തിൽ പുഴയുടെ ഇരുവശവും വൃത്തി​യാക്കി​.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!