തിരുവനന്തപുരത്ത്‌ വീടിനു മുന്നില്‍ വൃക്കയും കരളും വിൽക്കാനുണ്ടെന്ന് ബോർഡ്

IMG_20230312_095000_(1200_x_628_pixel)

തിരുവനന്തപുരം: വീടിന് മുന്നിൽ വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് വെച്ച് ദമ്പതികൾ. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ബോർഡ് വെച്ചത്.

അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ആവശ്യം.കരിമഠം കോളനിക്കുള്ളിൽ പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോർഡ്. വൃക്കയും കരളും വിൽപ്പനക്ക്.

ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്‌നങ്ങളാൽ ഭാരമുള്ള ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular