“വേനൽക്കുളിർ – ദാഹമകറ്റാൻ പ്രസ് ക്ലബ് ” : പൊതുജനങ്ങൾക്കായി തണ്ണീർപ്പന്തൽ പ്രവർത്തനം ആരംഭിച്ചു

IMG_20230313_212027_(1200_x_628_pixel)

തിരുവനന്തപുരം: വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് പ്രസ് ക്ലബിനു മുന്നിൽ “വേനൽക്കുളിർ – ദാഹമകറ്റാൻ പ്രസ് ക്ലബ് ” എന്ന പേരിൽ പൊതുജനങ്ങൾക്കായി തണ്ണീർപ്പന്തൽ പ്രവർത്തനം ആരംഭിച്ചു.

മന്ത്രിമാരായ ജി.ആർ. അനിലും ആൻ്റണി രാജുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ. സാനു സ്വാഗതം ആശംസിച്ചു.

സംഭാരം, തണ്ണിമത്തൻ, നാരങ്ങാവെള്ളം എന്നിവ വിതരണം ചെയ്യുന്ന കൗണ്ടറിൻ്റെ പ്രവർത്തന സമയം രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular