കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാ​ഗ്രതാ നിർദേശം. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിം​ഗ്, ചികിത്സ, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

കൂടുതൽ കേസുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾ‌ക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിരിക്കുന്നത്