തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യയാത്രയുടെ 100-ാം ദിനത്തോടനുബന്ധിച്ചുള്ള സാരി വിതരണം സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ.
കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെയാണ് 100 ദിവസം പൂർത്തിയാകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.
ഓരോ ഡിപ്പോയിലും 15 സാരികൾ വീതം നൽകുമെന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.


