സി.പി.എം ജാഥയ്‌ക്ക് പോയ ജീപ്പിടിച്ചു; രണ്ട് കുട്ടികൾക്ക് പരിക്ക്

IMG_20230318_122058_(1200_x_628_pixel)

നെടുമങ്ങാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി പോയ ഥാർ ജീപ്പിടിച്ച് സൈക്കിളിൽ സഞ്ചരിച്ചിരുന്ന സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

നിറുത്താതെ പോകാൻ ശ്രമിച്ച വാഹനം നാട്ടുകാർ തടഞ്ഞിട്ടു. ഡി.വൈ.എഫ്.ഐ കണിയാപുരം ഏരിയാ ഭാരവാഹികൾ സഞ്ചരിച്ച വാഹനമാണിത്. ഇന്നലെ വൈകിട്ട് 4.30ഓടെ നെടുമങ്ങാട് വേങ്കവിള ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.

രാമപുരം ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളായ അഭിജിത്ത്(12),കാർത്തിക്(12) എന്നിവർക്കാണ് പരിക്കേറ്റത്. അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് രണ്ടുപേരും റോഡിൽ തെറിച്ചു വീണു. തലയ്‌ക്ക് പൊട്ടലേറ്റ അഭിജിത്തിന് 15 തുന്നിക്കെട്ടുണ്ട്. കാർത്തിക്കിന് തലയ്ക്കും ശരീരത്തിനും സാരമായി പരിക്കും കാലിന് പൊട്ടലുമുണ്ട് .

നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular