നാഗർകോവിൽ : കന്യാകുമാരി വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സർവീസിന്റെ നിരക്ക് കൂട്ടി. 50 രൂപയായിരുന്ന നിരക്ക് 75 രൂപയായും, 200 രൂപയുടെ സ്പെഷ്യൽ ടിക്കറ്റ് 300 രൂപയായുമാണ് ഉയർത്തിയത്.
മുൻകൂട്ടി അറിയിക്കാതെ വെള്ളിയാഴ്ച രാവിലെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാക്കുകയായിരുന്നു.