കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരം ഒരുങ്ങുന്നു

IMG_20230320_132059_(1200_x_628_pixel)

തിരുവനന്തപുരം:കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി ചെയർമാനുമായ ഡി. സുരേഷ്കുമാർ നിർവഹിച്ചു.

സിവിൽസ്റ്റേഷൻ വളപ്പിലെ 60 സെന്റിൽ മൂന്ന് നിലകളിലായി 50,000 സ്ക്വയർ ഫീറ്റിലാണ് മന്ദിരത്തിന്റെ നിർമാണം. ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ഓഫീസ്, ജില്ലാ നഗര ഗ്രാമാസൂത്രണ ഓഫീസ് എന്നിവയെ ഉൾപ്പെടുത്തിയാണ് സെക്രട്ടറിയേറ്റ് മന്ദിരം ഒരുങ്ങുന്നത്. 22.2 കോടി രൂപയാണ് നിർമാണ ചെലവ്.

സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ആസൂത്രണ സമിതി അംഗം ആർ. സുഭാഷ് അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് മുഖ്യാതിഥിയായി. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എ.മിനി, ഗീതാ നസീർ, വി. പ്രയദർശിനി, ഉനൈസ അൻസാരി, വി. എസ് ബിനു, കെ. വി. ശ്രീകാന്ത്, രാഖി രവികുമാർ, മഞ്ജു ജി എസ്, മേടയിൽ വിക്രമൻ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!