പോഷൻ പക്വഡ ആഘോഷത്തിന് തുടക്കമായി

IMG_20230320_235036_(1200_x_628_pixel)

തിരുവനന്തപുരം:വനിത ശിശു വികസന വകുപ്പിന്റെയും തിരുവനന്തപുരം ഐ. സി. ഡി. എസ് ജില്ല പ്രോഗ്രാം ഓഫീസിന്റെയും നേതൃത്വത്തിൽ ഈ വർഷത്തെ പോഷൻ പക്വഡയ്ക്ക് തുടക്കം കുറിച്ചു.

2023 മാർച്ച്‌ 20 മുതൽ ഏപ്രിൽ 3 വരെ ആണ് ഈ വർഷത്തെ പോഷൻ പക്വഡ ആഘോഷിക്കുന്നത്. ചെറുധാന്യങ്ങളുടെ പ്രാധാന്യം, വിളർച്ച, കുട്ടികളിലെ വളർച്ച നിരീക്ഷണം എന്നീ വിഷയങ്ങളിൽ ആണ് ഈ വർഷം ഊന്നൽ കൊടുക്കുന്നത്.

തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ അഡീഷണൽ ജില്ല  അനിൽ ജോസ്,ICDS ജില്ല പ്രോഗ്രാം ഓഫീസർ  കവിത റാണി രഞ്ജിത്ത്, ജില്ല പ്ലാനിങ് ഓഫീസർ  ഷൈനി, ജില്ല മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോക്ടർ V. K പ്രിയദർശിനി, ജില്ല മെഡിക്കൽ ഓഫീസർ (ISM) DR. ഷീജ, ജില്ല മെഡിക്കൽ ഓഫീസർ (ആയുഷ് മിഷൻ) ഡോക്ടർ ഷൈജു, പോഷൻ അഭിയാൻ ജില്ല കോർഡിനേറ്റർ സനൽ കുമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ല ന്യൂട്രിഷൻ കമ്മിറ്റിയിൽ ഈ വർഷത്തെ പോഷൻ പക്വഡയുടെ പരിപാടികളെയും പദ്ധതികളെയും കുറിച്ച് ചർച്ച നടത്തി തീരുമാനം എടുത്തു.തുടർന്ന് നടന്ന സെമിനാറിൽ ന്യൂട്രിഷനിസ്റ്റ് ശുഭശ്രീ, ഡോക്ടർ ഹരിപ്രിയ എന്നിവർ ചെറുധാന്യങ്ങൾ, വിളർച്ച, വളർച്ച നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ എടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചെറുധാന്യങ്ങളുടെ എക്സിബിഷനും വീഡിയോ പ്രദർശനവും പോസ്റ്റർ പ്രദർശനവും വിഷയവചാരണവും ശ്രെദ്ധേയമായി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular