തിരുവനന്തപുരം: വിദേശ വനിതയ്ക്കു നേരെ അതിക്രമം. ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്രാൻസ് സ്വദേശിയോട് അപമര്യാദയായി പെരുമാറിയെ പതിനാറുകാരനെ പൊലീസ് പിടികൂടി.ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം.
മൊബൈൽ ഫോണിൽ സെൽഫി എടുക്കണമെന്ന് അഭ്യർഥിച്ച് അടുത്ത് കൂടി ദേഹത്ത് സ്പർശിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വലിയതുറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.