Search
Close this search box.

മെഴുകുതിരിയിൽ നിന്ന് തീപടർന്നു, ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

IMG_20230327_105511_(1200_x_628_pixel)

കഴക്കൂട്ടം: മുറിക്കുള്ളിൽ തീ പിടിച്ച് വയോധികനു ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണക്കോട്ടുകോണം രാജേഷ് ഭവനിൽ സോമന്(71) ആണു പൊള്ളലേറ്റത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സോമൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.

രണ്ടു ദിവസമായി വൈദ്യുതി ഇല്ലാത്തതിനാൽ സോമൻ മെഴുകുതിരി കത്തിച്ചു വച്ചാണ് ഉറങ്ങാൻ കിടന്നത്.ഇന്നലെ പുലർച്ചെ ഒരു മണിയോടെ സോമൻ കിടന്ന മുറിയുടെ ജനാല കത്തി ഒരു ഭാഗം അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ അമ്പിളിയുടെ ദേഹത്തു വീണപ്പോഴാണ് വിവരം അറിയുന്നത്.

തുടർന്ന് മക്കളും അയൽക്കാരും എത്തി സോമനെ രക്ഷപ്പെടുത്തി. കഴക്കൂട്ടത്തു നിന്നു അഗ്നിശമന സേനാംഗങ്ങൾ എത്തി തീ കെടുത്തുമ്പോൾ വീടിന്റെ രണ്ടു മുറികൾ പൂർ‌ണമായി കത്തി നശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!