ജനകീയ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

IMG_20230327_190219_(1200_x_628_pixel)

കിളിമാനൂർ:ജീവിത ശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭവനം- ജനകീയലാബ്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ജനകീയലാബ് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.

ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ജനകീയ ലാബിന്റെ സേവനം ലഭിക്കും. മൂന്നു മാസത്തിലൊരിക്കൽ ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി പരിശോധന നടത്തും. രോഗനിർണയത്തിന് ശേഷം ആവശ്യക്കാർക്ക് മരുന്നുകളും നൽകും.

വിവിധ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 ആശാവർക്കർമാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകം പരിശീലനം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ പത്ത് ലക്ഷം രൂപ പദ്ധതിയ്ക്കായി വിനിയോഗിക്കും. പ്രമേഹം, രക്ത സമ്മർദ്ദം എന്നിവ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പള്ളിക്കൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജയകുമാർ വെള്ളനാട് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്കിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular