അരുവിക്കര: അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറിന്റെ ഭാര്യ മുംതാസാണ് മരിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
നേരത്തെ മുംതാസിന്റെ മാതാവിനെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബറിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭാര്യയുടെ അമ്മ താഹിറയെയും മുംതാസിനെയും അലി അക്ബര്‍ ആക്രമിക്കുകയായിരുന്നു. ഇരുവരെയും വെട്ടിയ ശേഷം സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു