കരിക്കകം പൊങ്കാല: തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം

IMG_20230331_212701_(1200_x_628_pixel)

കഴക്കൂട്ടം:  കരിക്കകം ശ്രീ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ‍ പൊങ്കാലയോടനുബന്ധിച്ച് 02-04-2023 തീയതിയില്‍ രാവിലെ 05.00 മണി മുതൽ വൈകുന്നരം 05.00 മണി വരെ കഴക്കൂട്ടം-കോവളം ഹൈവേയിലും സര്‍വ്വീസ് റോഡുകളിലും ചുവടെ പറയും പ്രകാരമുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരുക്കുന്നതാണ്.

കോവളം, ഈഞ്ചയ്ക്കൽ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ചാക്ക ഭാഗത്തു നിന്നും ലോര്‍ഡ്സ് ജംഗ്ഷനിലെത്തി ഭക്തജനങ്ങളെ ഇറക്കിയ ശേഷം മേൽപ്പാലം വഴി വേള്‍ഡ് മാര്‍ക്കറ്റിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.

തുമ്പ, വേളി, പെരുമാതുറ ഭാഗങ്ങളിൽ നിന്നും പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ആള്‍ സെയിന്റ്സ് ജംഗ്ഷനിൽ ഭക്ത ജനങ്ങളെ ഇറക്കിയ ശേഷം ശംഖുംമുഖം പാര്‍ക്കിംഗ് ഗ്രൗണ്ടിൽ പാര്‍ക്ക് ചെയ്യേണ്ടതും, ഭക്ത ജനങ്ങള്‍ റയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ അപകടം ഒഴിവാക്കുന്നതിനുള്ള ജാഗ്രത പുലര്‍ത്തേണ്ടതുമാണ്.

ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ മേൽപ്പാലം തുടങ്ങുന്ന സ്ഥലത്ത് ആളെ ഇറക്കിയ ശേഷം സര്‍വ്വീസ് റോഡ് വഴി വന്ന് വേള്‍ഡ് മാര്‍ക്കറ്റിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഈ ദിവസം കരിക്കകം ക്ഷേത്രത്തിനു സമീപത്തുള്ള സര്‍വ്വീസ് റോഡുകള്‍ വഴി ഒരു കാരണ വശാലും ടിപ്പര്‍ ലോറികള്‍, കണ്ടെയനര്‍ ലോറികള്‍ തുടങ്ങിയ ഹെവി വാഹനങ്ങള്‍ പ്രവേശിക്കാനോ നിരത്തുകളിലു‍ം സമീപത്തും പാര്‍ക്ക് ചെയ്യുന്നത് അനുവദിക്കുന്നതല്ല.. അധികമായി വരുന്ന വാഹനങ്ങള്‍ ലോര്‍ഡ്സ് ഹോസ്പിറ്റൽ മുതൽ ചാക്ക വരെയുള്ള സര്‍വ്വീസ് റോഡിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഒരു മുന്നറിയിപ്പും കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങള്‍ സഹകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കേണ്ടതാണ്.

ഫോണ്‍ നമ്പരുകള്‍ :- 9497930055, 0471 2558724, 9497990005, 9497990006

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!