‘കുഞ്ഞാറ്റക്കൂട്ടം’: ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ രണ്ടിന് തുടങ്ങും

IMG_20230331_203837_(1200_x_628_pixel)

തിരുവനന്തപുരം:സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്ലാസുകള്‍ കുഞ്ഞാറ്റക്കൂട്ടം എന്ന പേരില്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ പിന്നണി ഗായകരായ ജി.വേണുഗോപാല്‍, രാജലക്ഷ്മി തുടങ്ങിയവരും പങ്കെടുക്കുമെന്നും വി.കെ പ്രശാന്ത് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മെയ് 25 വരെ നടക്കുന്ന ക്ലാസുകളില്‍ നാലു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 02.30 മുതല്‍ 05.00 മണി വരെയുമുള്ള രണ്ട് ബാച്ചുകളിലായാണ് പ്രവേശനം.

ചിത്രരചന, ലളിതഗാനം, നാടോടിനൃത്തം, മലയാളഭാഷാ പരിചയം, സിനിമാറ്റിക് ഡാന്‍സ്, സ്‌പോക്കണ്‍ ഹിന്ദി, തബല, സ്‌പോക്കണ്‍ ഇംഗ്‌ളീഷ്, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ശില്‍പ്പനിര്‍മ്മാണം, റോളര്‍ സ്‌കേറ്റിംഗ്, യോഗ, കരാട്ടേ, അബാക്കസ്, ശാസ്ത്രീയ സംഗീതം, എംബ്രോയിഡറി, ഹാര്‍മോണിയം, മൃദംഗം, വയലിന്‍, കീബോര്‍ഡ്, ഗിത്താര്‍, ഇലക്ട്രോണിക്‌സ്, വീണ, നാടകം, ഭരതനാട്യം, മോഹിനിയാട്ടം, എയ്‌റോമോഡലിംഗ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ഒരുബാച്ചില്‍ ഒരു കുട്ടിക്ക് മൂന്നുവിഷയങ്ങള്‍ തെരഞ്ഞെടുക്കാം. രണ്ടുമാസത്തേക്ക് 3000 രൂപയാണ് ഫീസ്. കുട്ടികള്‍ക്ക് ആയമാരുടെ സൗകര്യവും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജവഹര്‍ ബാലഭവനിലെ റെഗുലര്‍ ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2316477, 8590774386.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular