ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്നു; യുവാക്കൾ അറസ്റ്റിൽ

IMG_20230401_201721_(1200_x_628_pixel)

കന്യാകുമാരി: ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്ന സംഘം അറസ്റ്റിൽ. യുവതിയെ ഇടിച്ചിട്ട് ഏഴു പവൻ മാലയുമായി കടന്ന സംഘം അത് വിൽക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്.കന്യാകുമാരി ജില്ലയില തിരുവട്ടാറിന് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം

കുളച്ചൽ സ്വദേശി നീധീഷ് രാജ (22), ചെമ്മാൻ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെ മോഷണ മാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുന്നത്.

കുടുതൽ ചോദ്യം ചെയ്യലിൽ ചെലവിന് പണം ആവശ്യമുള്ളപ്പോൾ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തിരുവട്ടാർ സ്വദേശി സുരേഷിന്റെ ഭാര്യ സുനിത വീടിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന മക്കളെ രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനത്തിൽ കൊണ്ടു വിടുന്നത് പതിവായിരുന്നു.പതിവ് പോലെ ബുധനാഴ്ച വൈകിട്ട് കുട്ടികളെ കൂട്ടികൊണ്ടുവരാൻ സ്കൂളിലേക്ക് പോകുന്ന സമയം ഇരുചക്ര വാഹനത്തിൽ എത്തിയ മൂന്ന് പേർ സുനിത സഞ്ചരിച്ച വാഹനം ഇടിച്ചിടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!