കാട്ടാക്കട: ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ പൊലീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍ സിവിൽ പൊലീസ് ഓഫീസറുടെ മൂക്കിന്റെ പാലം തകർന്നു.
കാട്ടാൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കാട്ടാക്കട അഞ്ചുതെങ്ങ് മൂട് നടന സ്റ്റേജ് പരിപാടിക്കിടെയാണ് പൊലീസിന് നേരെ ആക്രമണം നടന്നത്.
കല്ലേറില്‍ ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വെള്ളറട സ്വദേശി രാജേന്ദ്രന്റെ മൂക്കിൻറെ പാലമാണ് തകർന്നത്