അമരവിള : തായ്‌ലൻഡ് കഞ്ചാവുമായെത്തിയ യുവതിയേയും യുവാവിനേയു പൊലീസ് അറസ്റ്റ് ചെയ്തു . കവടിയാർ സ്വദേശി വരുൺ ബാബു(24), ചുള്ളിമാനൂർ സ്വദേശി വിനിഷ (29) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസിൽ യാത്ര ചെയ്തിരുന്ന ഇവരെ പാറശാലയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ബാഗിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. തായ്‌ലൻഡിൽ ഉൽപാദിപ്പിക്കുന്ന ഇത്തരം കഞ്ചാവിന്റെ ഒരു ഗ്രാമിനു 2800 രൂപ വരെ വിലയുണ്ട്.
ഒരു വർഷം മുൻപ് കരമന സിഐടി റോഡിലെ അപ്പാർട്മെന്റിൽ പെൺവാണിഭം എതിർത്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനിഷ. കൊലക്കേസിൽ പ്രതിയായ ഇവരുടെ ഭർത്താവ് അടുത്തിടെ കാപ്പ ചുമത്തിയതോടെ ജയിലിൽ ആണ്.
ആറു മാസം മുൻപും ബസിൽ നിന്ന് കഞ്ചാവുമായി വരുൺ ബാബുവിനെ അമരവിള ചെക്പോസ്റ്റിൽ എക്സൈസ് പിടികൂടിയിട്ടുണ്ട്.