വെള്ളറട : തെക്കൻ കുരിശുമല തീർഥാടനത്തിന്റെ രണ്ടാംഘട്ടം ആറിന് പെസഹ വ്യാഴാഴ്ചയും ഏഴിന് ദുഃഖവെള്ളിയാഴ്ചയും നടക്കും.ആറിന് രാവിലെ ഏഴിന് ദിവ്യബലിയും പാദക്ഷാളന കർമവും ഫാ. സാവിയോ ഫ്രാൻസിസ് ഐവിഡി മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് തിരുമണിക്കൂർ ആരാധന. ഏഴിന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാനശുശ്രൂഷയും ഉച്ചയ്ക്ക് രണ്ടിന് കുരിശിന്റെ വഴി, വൈകീട്ട് മൂന്നിന് കർത്താവിന്റെ പീഡാസഹനാനുസ്മരണം മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമികത്വം വഹിക്കും.