തിരുവനന്തപുരം: വിഷു കഴിഞ്ഞു മടങ്ങാൻ ബെംഗളൂരുവിലേയ്ക്കു പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. കൊച്ചുവേളി–എസ്എംവിടി ബെംഗളൂരു സ്പെഷൽ (06083) കൊച്ചുവേളിയിൽ നിന്നു ഞായറാഴ്ച വൈകിട്ട് 5ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10ന് ബെംഗളൂരുവിൽ എത്തും.
സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ധർമ്മപുരി, ഹൊസൂർ.
മടക്ക ട്രെയിൻ (06084) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് ചൊവ്വ രാവിലെ 6.50ന് കൊച്ചുവേളിയിൽ എത്തും. റിസർവേഷൻ വ്യാഴാഴ്ച ആരംഭിക്കും. കനത്ത തിരക്കു മൂലം ബെംഗളൂരുവിലേയ്ക്കു ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത വാർത്ത കഴിഞ്ഞ ദിവസം മനോരമ പ്രസിദ്ധീകരിച്ചിരുന്നു.